നവോത്ഥാനം കേരളത്തിൽ-കുര്യാക്കോസ് ഏലിയാസ് ചാവറ

നവോത്ഥാനം കേരളത്തിൽ


കുര്യാക്കോസ് ഏലിയാസ് ചാവറ (1805-1871) 

 • ജനനം : 1805 ഫെബ്രുവരി 10, കൈനകരി (ആലപ്പുഴ)
 • സാക്ഷരതയുടെ പിതാവ് എന്ന് അറിയപ്പെടുന്നു
 • എല്ലാ പള്ളിയോടൊപ്പവും ഒരു പള്ളിക്കൂടം എന്ന ആശയം മുന്നോട്ടു വച്ചു. ഇതനുസരിച്ചാണ് കേരളത്തിലെ സ്കൂളുകൾക്ക്  പള്ളിക്കൂടം എന്ന പേര് ലഭിച്ചത്.
 • വിദേശീയരുടെ സഹായത്തോടെ കോട്ടയത്ത് അച്ചടിശാല സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി.
 • കുര്യാക്കോസ് ഏലിയാസ് ചാവറ മന്നാനത്ത് (കോട്ടയം)സ്ഥാപിച്ച പ്രസ് : സെന്റ് ജോസഫ് പ്രസ് .കേരളത്തിലെ മൂന്നാമത്തെ പ്രസ്.
 • ഈ പ്രസിൽ അച്ചടിച്ച ആദ്യ പുസ്തകം :ജ്ഞാനപീയുഷം
 • ദീപിക പത്രം ആദ്യമായി അച്ചടിച്ചത് ഇൗ പ്രസിലാണ്.
 • ദീപിക പത്രത്തിന്റെ സ്ഥാപകൻ:നിധിരീക്കൽ മാണിക്കത്തനാർ 
 • കുര്യാക്കോസ് ഏലിയാസ് ചാവറയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വർഷം : 1986 ഫെബ്രുവരി 8 
 • ചാവറയച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപി ച്ചത്: ജോൺപോൾ II മാർപാപ്പ് 
 • മുഖ്യ കൃതികൾ: ആത്മാനുതാപം (മഹാകാവ്യം), അനസ്താസിയയുടെ രക്തസാക്ഷ്യം, ധ്യാനസല്ലാപങ്ങൾ, നല്ല അപ്പന്റെ ചാവരുൾ, നാളാഗമങ്ങൾ 
 • കുര്യാക്കോസ് ഏലിയാസ് ചാവറ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം : 1987
 • ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നത്-മന്നാനം (കോട്ടയം)  
 • വിശുദ്ധനായിപ്രഖ്യാപിച്ചത് : 2014 നവം. 23

Post a comment

0 Comments